Friday 6 May 2022

എല്ലാ ദിവസവവും 1% എങ്കിലും സ്വയം മെച്ചപ്പെടാൻ എനിക്ക് കഴിയുമോ ?

നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ (മെച്ചപ്പെടുത്തണമെങ്കിൽ ) നമ്മൾ എന്തെല്ലാം ചെയ്യണം?/എല്ലാ ദിവസവവും 1% എങ്കിലും സ്വയം മെച്ചപ്പെടാൻ എനിക്ക്  കഴിയുമോ ?


തീർച്ചയായും !! എന്നു തന്നെയാണ്  അതിനുത്തരം .വളരെ നിസ്സാരമായി നമുക്ക് നമ്മുടെ ശീലങ്ങളെ മാറ്റി മെച്ചപ്പെടുത്താം ..പറയത്തക്ക ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ ,,വളരെ വേഗത്തിൽ..വളരെ ഈസി ആയി!


1 ) രാവിലെ 6  നു ഉണരുന്ന ആളാണ്  നിങ്ങളെങ്കിൽ നാളെ മുതൽ 6 നു  ഒരു  5 മിനിട്ടു നേരത്തെ ഉണരുക .


2 )ഇന്ന് ഒരു 5 മിനിട്ടു വ്യായാമം ചെയ്തെങ്കിൽ നാളെ അത് ഒരു 1  മിനിട്ടു    കൂടി വർദ്ധിപ്പിക്കുക... മറ്റന്നാൾ അത് 2 മിനിറ്റും ,പിന്നെ ഓരോ ദിവസവും ഓരോരോ മിനിറ്റായി അത് കൂട്ടിക്കൊണ്ടു വരികയും ചെയ്യുക.


3 )ഇന്ന് ഒരു പുസ്തകത്തിന്റെ ഒരു രണ്ടു പേജ് വായിച്ചെങ്കിൽ അടുത്ത ദിവസം അതിൽ ഓരോ പേജുകൾ കൂട്ടി കൂട്ടി കൊണ്ടുവരിക.


4 ).നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം ഓരോ ദിവസവും 5 മിനിട്ടു കുറച്ചു കൊണ്ട് വരിക.ഇതിന്നായി വേണമെങ്കിൽ നിങ്ങൾക്ക് your hour ആപ്പ്  ഉപയോഗിക്കുക.


5 )ഓരോ ദിവസവും ഒരു 5 മിനിട്ടു കൂടി ജോലി / പഠന സമയമൊന്ന്‌ ക്രമീകരിക്കുക .


മാനസിക സൃഷ്ടി എപ്പോഴും ശാരീരിക സൃഷ്ടിക്കു  മുൻപാണ് .ഒരു കെട്ടിടം ഭൗതികമായി നിർമ്മിക്കുന്നതിന് മുൻപ് ,ഒരു ബ്ലൂ പ്രിന്റ് ആവശ്യമെന്നത് പോലെ...അത് കൊണ്ട് തന്നെ നാം ഒരു കാര്യം നേടണമെന്ന് ആഗ്രഹിക്കുമ്പോൾ അത് മനസ്സിൽ  കൃത്യമായി പ്ലാൻ ചെയ്യുകയെന്നത് ആവശ്യമാണ്...നിങ്ങളുടെ വിധിയുടെ ഡിസൈനർ നിങ്ങൾ തന്നെയാണ് സാരം!!rr


1 comment:

  1. നടപ്പിലാക്കേണ്ട കാര്യങ്ങൾ 🌹

    ReplyDelete